ബർലിൻ: ജർമനിയുടെ ഹൃദയത്തിനു മധ്യേ വിഭജന മതിൽ പണിത ബർലിൻ മതിലിെൻറ പതനത്തിെൻറ 30ാം വാർഷികത്തിൽ പ്രത്യേക ഡൂഡ്ലൊരുക്കി ഗൂഗ്ൾ. തകർന്ന മതിലിനു മുകളിൽ രണ്ടുപേർ ആലിം ഗനബദ്ധരായി നിൽക്കുന്ന രീതിയിലാണ് ഡൂഡ്ൽ ഇമേജ്. 1989 നവംബർ ഒമ്പതിനാണ് ബർലിൻ മതിൽ ജ നം തകർത്തത്.
ബർലിൻ നഗരത്തിെൻറ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം ക മ്യൂണിസ്റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതിൽ ഉയർന്നത്. പശ്ചിമ ജർമനിയുടെ കൈവശമുള്ള നഗരത്തിലേക്ക് ജനങ്ങൾ കടക്കാതിരിക്കാൻ പൂർവ ജർമനിയാണ് 1961ൽ മതിൽ നിർമിച്ചത്. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്. കൂടാതെ 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും.
കുറുകെ കടക്കാൻ ശ്രമിച്ചവരെ വെടിെവച്ചിടാൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിെൻറ ചിഹ്നമായി മതിൽ മാറി. ഒടുവിൽ സോവിയറ്റ് യൂനിയൻ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളിൽ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജർമൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. മതിൽ പൊളിച്ചതിനു പിന്നാലെ1990ൽ ഐക്യജർമനിയും രൂപംെകാണ്ടു.
വാർഷികത്തോടനുബന്ധിച്ച് ബർലിൻ നഗരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയറും ചാൻസലർ അംഗല മെർകലും പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക് റിപ്പബ്ലിക് രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. ലോകത്തിെൻറ പിന്തുണയില്ലായിരുന്നുവെങ്കിൽ ജർമനിയുടെ പുനരേകീകരണം ഒരിക്കലും സാധ്യമാകില്ലായിരുന്നുവെന്ന് സ്റ്റീൻമിയർ പറഞ്ഞു. ലോകമെമ്പാടുമുള്ള കലാകാരന്മാർ ഒരുക്കിയ പരിപാടികളും അരങ്ങേറി. വാർഷികമേളയിൽ യു.എസ് മുൻ പ്രസിഡൻറ് റൊനാൾഡ് റീഗെൻറ പ്രതിമയും അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.