യുനൈറ്റഡ് നാഷൻസ്: അന്താരാഷ്ട്ര നീതിന്യായ കോടതി(െഎ.സി.ജെ)യുടെ ജഡ്ജിമാരുടെ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ദൽവീർ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെ സ്ഥാനാർഥിയായ ക്രിസ്റ്റഫർ ഗ്രീൻവുഡിനെ അവസാന നിമിഷം പിൻവലിച്ചതിനെ തുടർന്നാണ് ദൽവീർ തെരഞ്ഞെടുക്കപ്പെട്ടത്.
15 അംഗങ്ങളുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പാനലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായാണ് ദൽവീറും ഗ്രീൻവുഡും മത്സരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിെൻറ 12ാം റൗണ്ട് വോെട്ടടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ സ്ഥാനാർഥി ഗ്രീൻവുഡ് പിൻമാറുകയാണെന്ന് കാണിച്ച് ബ്രിട്ടെൻറ സ്ഥിരപ്രതിനിധി മാത്യു റോയ്ക്കോട്ട് യു.എൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രസിഡൻറുമാർക്ക് കത്തെഴുതി.
11 റൗണ്ട് വോെട്ടടുപ്പ് കഴിഞ്ഞപ്പോൾ ദൽവീറിന് പൊതുസഭയുടെ മൂന്നിൽ രണ്ട് വോട്ടും ലഭിച്ചിരുന്നു. ബ്രിട്ടൺ രക്ഷാസമിതിയിലെ സ്ഥിരാംഗമായതിനാൽ യു.എസ്, റഷ്യ, ഫ്രാൻസ്, ചൈന എന്നീ സ്ഥിരാംഗങ്ങൾ ഗ്രീൻവുഡിനെ പിന്തുണക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രക്ഷാസമിതിയിൽ ഗ്രീൻവുഡിന് ഒമ്പതും ദൽവീറിന് അഞ്ചും വോട്ടുകളായിരുന്നു ലഭിച്ചത്.
പൊതുസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീൻവുഡിെൻറ പിൻമാറ്റം. അതോടെ എതിർ സ്ഥാനാർഥികളില്ലാത്തതിനാൽ ദൽവീർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാലും നടപടിക്രമങ്ങൾ യഥാക്രമം പൂർത്തീകരിക്കും.
ഇന്ത്യയിൽ 20 വർഷം ജഡ്ജിയായിരുന്ന ഭണ്ഡാരി സുപ്രീംകോടതിയിൽ സീനിയർ ജഡ്ജിയായിരിക്കെയാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കാനെത്തിയത്. 2018 ഫെബ്രുവരി അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് വർഷമാണ് െഎ.സി.ജെ അംഗങ്ങളുടെ കാലാവധി.
1945ൽ സ്ഥാപിതമായ അന്താരാഷ്ട്ര കോടതിയിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കവും നിയമപ്രശ്ന പരിഹാരങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. 15 അംഗ ബെഞ്ചിൽ അഞ്ചംഗങ്ങളെ മൂന്നു വർഷം കൂടുേമ്പാൾ ഒമ്പതു വർഷത്തേക്ക് െതരഞ്ഞെടുക്കും.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷൻ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷക്ക് വിധിച്ച കേസ് അന്താരാഷ്ട്ര നീതിന്യായ കേടതിയുടെ പരിഗണനയിലാണ്. ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് ഭണ്ഡാരി ഉൾപ്പെടുന്ന അന്താരാഷ്ട്ര കേടതിയുടെ 15 അംഗ ബെഞ്ച് വധശിക്ഷക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.