കോവിഡ് ഭീതി: ഇറ്റലിയുടെ വടക്കൻ മേഖലയാകെ അടച്ചു

റോം: കോവിഡ്-19 (കൊറോണ) ഭീതിയെ തുടർന്ന് വെനീസ് നഗരമുൾപ്പെടെ രാജ്യത്തിന്‍റെ വടക്കൻ മേഖലയാകെ അടച്ച് ഇറ്റലി. കഴിഞ്ഞ 2 4 മണിക്കൂറിൽ 50ൽ അധികം പേർ മരിച്ചതോടെയാണ് സർക്കാറിന്‍റെ കർശന നടപടി. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്.

മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ഏപ്രിൽ മൂന്ന് വരെയാണ് മേഖല അടച്ചിരിക്കുന്നത്. വെനീസിനെ കൂടാതെ പർമ, റിമിനി അടക്കം നഗരങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് അടച്ചത്. ഇവിടങ്ങളിൽ 10 ലക്ഷത്തോളം പേരാണുള്ളത്. സ്കൂൾ, കോളേജ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം അടച്ചിടും.

രണ്ടാഴ്ചക്കിടെ 5,883 പേര്‍ക്കാണ് ഇറ്റലിയിൽ വൈറസ് ബാധിച്ചത്. 233 പേരാണ് ഇതുവരെ മരിച്ചത്.

Tags:    
News Summary - Italy to quarantine northen parts of country-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.