കാറ്റോവൈസ്: 2015ൽ നിലവിൽവന്ന പാരിസ് കാലാവസ്ഥ ഉടമ്പടി പ്രാേയാഗികവത്കരിക്കുന്നതിന് പോളണ്ടിലെ കാറ്റോ വൈസിൽ ചേർന്ന ലോകരാജ്യങ്ങളുടെ ഉച്ചകോടി ധാരണയിലെത്തി. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പൊതുവായ നിയമസംഹിതക്കാണ് 200ഒാളം രാജ്യങ്ങൾ അംഗീകാരം നൽകിയത്. ആഗോള താപനില രണ്ടു ഡിഗ്രി സെൽഷ്യസ് എങ്കിലും കുറക്കാനുള്ള പാരിസ് ഉടമ്പടിയിലെ ലക്ഷ്യം കൈവരിക്കാൻ ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് 24ാമത് യുനൈറ്റഡ് നേഷൻസ് കാലാവസ്ഥ വ്യതിയാന സമ്മേളന പ്രസിഡൻറ് മൈക്കിൾ കുർട്ടിക പറഞ്ഞു.
എന്നാൽ, കരാർ ലോകത്തിന് ആവശ്യമായ തലത്തിലേക്ക് ഉയർന്നില്ലെന്ന് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ വിമർശനമുയർത്തി. പ്രകൃതിദുരന്തങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളാണ് കാർബൺ പുറന്തള്ളലിനെ നിയന്ത്രിക്കാൻ ഉതകുന്നതല്ല കരാറെന്ന് പ്രതികരിച്ചത്. വികസ്വര രാജ്യങ്ങളോട് ഉടൻ നടപടി ആവശ്യപ്പെടുന്നതും വികസിത രാജ്യങ്ങൾക്ക് ഭാരമില്ലാത്തതുമാണ് കരാറെന്ന് ചിലർ ഉന്നയിച്ചു.
ഇൗജിപ്ത്, കാനഡ തുടങ്ങിയ രാജ്യങ്ങൾ കരാറിെൻറ പരിമിതികൾ ഉന്നയിച്ചു. ഉടമ്പടി സംബന്ധിച്ച് ബ്രസീൽ അവസാനഘട്ടം വരെ മറ്റു രാജ്യങ്ങളുടെ നിലപാടിനെ എതിർത്തുനിന്നെങ്കിലും പിന്നീട് അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.