തലിൻ (എസ്തോണിയ): തുടർച്ചയായ ലൈംഗിക വിവാദങ്ങൾ വിശ്വാസികളെ ചർച്ചിൽനിന്ന് അകറ്റുന്നതായി പോപ് ഫ്രാൻസിസ്. ഭാവി തലമുറയെ ഒപ്പംനിർത്തണമെങ്കിൽ ചർച്ചിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും പോപ് അഭിപ്രായപ്പെട്ടു. അടുത്തിടെ ജർമനിയിൽ പുറത്തുവന്ന ദശകങ്ങളായി തുടരുന്ന വൈദികരുടെ ലൈംഗിക പീഡനങ്ങളും അവ മറച്ചുവെച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോപ്പിെൻറ അഭിപ്രായപ്രകടനം.
‘യുവജനത നമ്മൾ പറയുന്നത് പലപ്പോഴും വിലക്കെടുക്കുന്നില്ലെന്ന് നമുക്കറിയാം. നമ്മൾ പറയുന്നതിൽ കാര്യമുണ്ടെന്ന് അവർക്ക് തോന്നാത്തതാണ് അതിനു കാരണം. അടുത്തിടെ തുടർച്ചയായി പുറത്തുവന്ന ലൈംഗിക വിവാദങ്ങളാണ് അതിന് പ്രധാന കാരണം. നമ്മൾ തന്നെയാണ് അതിന് മാറ്റംവരുത്തേണ്ടത്. ചർച്ചിൽ നടക്കുന്ന പല കാര്യങ്ങളിലും മാറ്റങ്ങൾക്ക് നമ്മൾ മുന്നിട്ടിറങ്ങണം’ -വിശ്വാസികളെ അഭിസംബോധന ചെയ്ത് പോപ് പറഞ്ഞു.
1946നും 2014നും ഇടയിൽ 3677 പേർ വൈദികരുടെ ലൈംഗിക പീഡനത്തിനിരയായതായി ജർമൻ ബിഷപ്സ് കോൺഫറൻസ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ പകുതിയിലധികം 13 വയസ്സിന് താഴെയുള്ളവരും മൂന്നിലൊന്ന് അൾത്താരയിൽ സേവനമനുഷ്ഠിക്കുന്ന കുട്ടികളുമാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.