വത്തിക്കാൻ സിറ്റി: കത്തോലിക് ചർച്ചിനെ പിശാചുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ ദിവസേന പ്രാർഥന നടത്താൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ലോകവ്യാപകമായി പുരോഹിതന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പോപ്പിെൻറ പുതിയ പ്രതികരണമാണിത്.
തിന്മകൾ തടയാനും ദൈവവുമായി നമ്മെ അകറ്റിനിർത്തുന്ന പിശാചിെൻറ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടാനും ലോകത്തുടനീളമുള്ള കത്തോലിക്ക പുരോഹിതന്മാർ മുടങ്ങാതെ പ്രാർഥിക്കണമെന്നാണ് മാർപാപ്പയുടെ ആവശ്യം. ഇത്തരം പീഡനങ്ങളെക്കുറിച്ച് യഥാസമയം അറിഞ്ഞിരുന്നാൽ മാത്രമേ അത് തുടച്ചുമാറ്റാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡന പരാതികളിൽ സമീപകാലത്ത് സഭ ആരെയും സംരക്ഷിച്ചിട്ടില്ലെന്നു നേരത്തേ പോപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.