സോൾ: പുകയുയരുന്ന കൈത്തോക്കുമായി നെഞ്ചുവിരിച്ചുനിൽക്കുന്ന ഉത്തര െകാറിയൻ ഏകാധ ിപതി കിം ജോങ് ഉൻ. താഴെ ചുവന്ന പരവതാനിയിൽ വെടിയേറ്റ് നിശ്ചലനായി കിടക്കുന്ന യു.എസ ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്... ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ നടക്കുന്ന പ്ര ദർശനത്തിലെ ഒരു ഇൻസ്റ്റലേഷൻ ജനശ്രദ്ധയാകർഷിക്കുകയാണ്.
ഇൗ വർഷത്തെ ഏറ്റവും സംഭവബഹുലമായ ഒരു വിഷയത്തെ ദക്ഷിണ കൊറിയയിലെ ലിം യങ് സുൻ എന്ന കലാകാരൻ ആവിഷ്കരിച്ച രീതി രാജ്യത്തിനകത്തും പുറത്തും ചർച്ചാവിഷയമായിരിക്കുകയാണ്. ‘‘നാം ജീവിക്കുന്ന രാഷ്ട്രീയ യാഥാർഥ്യം കാണിക്കുക മാത്രമാണ് ചെയ്തത്. രാഷ്ട്രനേതാക്കളുടെ ചലനങ്ങളിൽ പൗരന്മാർ സംഘർഷം അനുഭവിക്കുന്നു. ആഹ്ലാദിക്കുന്നു. ഒരു സിനിമ കാണുന്നതുപോലെയാണ് ജനങ്ങൾ ഇതെല്ലാം ആസ്വദിക്കുന്നത്. രാഷ്ട്രീയ നാടകങ്ങളിൽ വിദഗ്ധരാണ് രണ്ടുപേരും. വിദ്വേഷപ്രചാരണങ്ങളിലൂടെ സ്വന്തം നാട്ടിൽ രാഷ്ട്രീയലാഭമുണ്ടാക്കുക മാത്രമാണ് ഇരുനേതാക്കളുടെയും ലക്ഷ്യം’’ -ലിം പറഞ്ഞു.
അടുത്തവർഷം വിദേശരാജ്യങ്ങളിലും ഇൻസ്റ്റലേഷൻ പ്രദർശിപ്പിക്കുമെന്ന് ലിം കൂട്ടിച്ചേർത്തു. എന്നാൽ, ഇൻസ്റ്റലേഷൻ കണ്ട ഒരു സ്ത്രീയുടെ പ്രതികരണം ഇങ്ങനെ: ‘‘ജനാധിപത്യരാജ്യമായ യു.എസിൽ ട്രംപ് ഇനിയും അധികാരത്തിലുണ്ടാവില്ലായിരിക്കാം. ഏകാധിപതിയായ കിം ഉത്തര കൊറിയയിൽ അധിപതിയായി തുടരും. ആ യാഥാർഥ്യത്തിെൻറ പ്രതീകമാണ് ഇൻസ്റ്റലേഷൻ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.