ബെർലിൻ: കൊറോണ വൈറസ് ബാധിച്ച രണ്ട് കുടുംബങ്ങൾ വീട്ടുനിരീക്ഷണം പാലിക്കാത്തതിനെ തുടർന്ന് താമസസമുച്ചയത്തിലെ 450 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. പടിഞ്ഞാറൻ ജർമ്മനിയിലെ ഗ്രെവൻബ്രോയിച്ചിലാണ് സംഭവം.
രോഗബാധിതരായ രണ്ട് കുടുംബങ്ങളിലെ എട്ടു പേർ അയൽവാസികളെ കാണുന്നതും വീടിനുപുറത്തിറങ്ങുന്നതും ശ്രദ്ധയിലപെട്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ 117 വീടുകളിലായി കഴിയുന്ന 450 പേരെ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ഫലം ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, എട്ടുപേരും കോവിഡ് ബാധിതരാണെന്ന വിവരം മറ്റ് താമസക്കാർക്ക് അറിയാമായിരുന്നോ എന്നത് വ്യക്തമല്ല. നിയന്ത്രണം ലംഘിച്ച രോഗബാധിതരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.