വിയന: ലോകത്തെ ഞെട്ടിച്ച് ഇറാൻ ആണവ കരാറിൽനിന്ന് യു.എസ് പിൻവാങ്ങി ദിവസങ്ങൾ പിന്നിടുന്നതിനിടെ അന്താരാഷ്ട്ര ആണവോർജ സമിതിയിലെ മുതിർന്ന ഉേദ്യാഗസ്ഥൻ രാജിവെച്ചു. സമിതി ഉപമേധാവിയും പരിശോധന വിഭാഗം തലവനുമായ ടെറോ വർയോറാൻറയാണ് അപ്രതീക്ഷിതമായി രാജിവെച്ചത്. ആണവ നിരായുധീകരണത്തിന് വൻശക്തികൾ മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ പാലിച്ചുവെന്ന് 2013 മുതൽ പരിശോധനയിലൂടെ ഉറപ്പാക്കിയ സംഘത്തിെൻറ മേധാവിയായിരുന്നു ഫിൻലൻഡുകാരനായ ടെറോ. ഇറ്റലിക്കാരനായ മാസിമോ അപാരോയെ പകരം നിയമിച്ചതായി സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
യു.എസ് ഉൾപ്പെടെ വൻശക്തികളും ഇറാനും മാസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ 2015ലാണ് ആണവ കരാർ നിലവിൽവന്നത്. മാസങ്ങളെടുത്ത് നൂറുകണക്കിന് ഇടങ്ങളിൽ പരിശോധന നടത്തിയ ആണവോർജ സമിതി ഇറാൻ കരാർലംഘനം നടത്തുന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ച് കരാറുമായി മുന്നോട്ടുപോകാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനമെടുത്തതിന് പിന്നാലെയാണ് ട്രംപ് ഏകപക്ഷീയമായി പിന്മാറ്റം പ്രഖ്യാപിച്ചത്.
ആറുമാസത്തിനകം ഇറാനുമായി എല്ലാ ഇടപാടുകളും അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധമേർപ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
യു.എസ് തീരുമാനവുമായി രാജിക്ക് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. രാജി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ആണവോർജ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.