യുനൈറ്റഡ് േനഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏകപക്ഷീയ തീരുമാനത്തിനെതിരെ ലോകം ഒന്നിച്ചപ്പോൾ െഎക്യരാഷ്ട്രസഭയിൽ അമേരിക്കക്ക് കനത്ത തിരിച്ചടി. തങ്ങൾക്കെതിരായ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാജ്യങ്ങൾ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപും യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യങ്ങൾക്കുള്ള ധനസഹായമടക്കം നിർത്തിവെക്കുമെന്ന ഭീഷണികൾക്ക് വഴങ്ങാൻ പക്ഷേ ഭൂരിപക്ഷം രാജ്യങ്ങളും തയാറായില്ലെന്നാണ് വോെട്ടടുപ്പ് ഫലം വെളിപ്പെടുത്തുന്നത്.
പൊതുസഭയിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 11 മണിയോടെ വോട്ടിങ് പൂർത്തിയായപ്പോൾ സഖ്യകക്ഷികളായ വൻശക്തി രാജ്യങ്ങളടക്കം അമേരിക്കയുടെ എതിർപക്ഷത്ത് നിൽക്കുന്ന കാഴ്ചയായിരുന്നു ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത്.
193 അംഗ പൊതുസഭയിൽ 21 രാജ്യങ്ങൾ അടിയന്തര യോഗത്തിനെത്തിയിരുന്നില്ല. ഹാജരായ 172 രാജ്യങ്ങളിൽ ഇന്ത്യയടക്കം 128 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അമേരിക്ക, ഇസ്രായേൽ എന്നിവയെ കൂടാതെ അയർലൻഡ്, ഹോണ്ടുറസ്, ഗ്വാട്ടമാല, നഉൗറു, പലാവു, ടോഗോ, ൈമക്രോനേഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ സഖ്യകക്ഷി രാജ്യങ്ങളടക്കം അമേരിക്കക്കെതിരെ വോട്ട് രേഖപ്പെടുത്തി. കാനഡ, ആസ്ട്രേലിയ എന്നിവയടക്കം 35 രാജ്യങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു.
ട്രംപ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയം 15ൽ 14 അംഗരാജ്യങ്ങളും അംഗീകരിച്ചെങ്കിലും യു.എസ് വീറ്റോ ചെയ്തിരുന്നു. തുടർന്ന് വിഷയം പൊതുസഭയിൽ ചർച്ചചെയ്യണമെന്ന് അറബ് രാജ്യങ്ങളും തുർക്കിയും ഉൾപ്പെട്ട ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ ആവശ്യമുന്നയിച്ചു. ഇതേ തുടർന്നായിരുന്നു വ്യാഴാഴ്ചത്തെ ചർച്ചയും വോെട്ടടുപ്പും.
വോെട്ടടുപ്പിന് മുന്നോടിയായുള്ള ചർച്ചയിൽ പല രാജ്യങ്ങളുടെ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് ട്രംപിെൻറ തീരുമാനത്തെ വിമർശിച്ചത്. അമേരിക്കയെ പാഠംപഠിപ്പിക്കണമെന്ന് വോെട്ടടുപ്പിന് മുമ്പ് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.