ജനീവ: ഗസ്സയിൽ ശാരീരിക വൈകല്യമുള്ള ഫലസ്തീനി പ്രതിഷേധകനെ ഇസ്രായേൽ സൈന്യം വെടിവെച്ചു െകാന്ന നടപടിയിൽ യു.എൻ നടുക്കം പ്രകടിപ്പിച്ചു. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ മേധാവി സയിദ് റഅദ് അൽ ഹുസൈൻ ആവശ്യപ്പെട്ടു.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ വീൽചെയറിലിരുന്ന് പ്രതിഷേധിച്ച ഇബ്രാഹീം അബു തുറായെ എന്ന 29കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തലക്ക് വെടിയേറ്റ ഇബ്രാഹീം ഉടൻതന്നെ മരണമടഞ്ഞു. 10 വർഷം മുമ്പ് ഇസ്രായേൽ ആക്രമണത്തിലാണ് ഇദ്ദേഹത്തിെൻറ കാലുകൾ തകർന്നത്. ട്രംപിേൻറത് പ്രകോപനപരമായ തീരുമാനമാണെന്നും സംഘർഷത്തിലേക്ക് നയിച്ചതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും റഅദ് മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.