ബ്രസൽസ്: കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണത്തിന് 800 കോടി ഡോളർ സമാഹരിക്കാൻ ലോകരാജ്യങ്ങളുടെയും ആഗോളസംഘടനകളുടെയും തീരുമാനം. എന്നാൽ, വാക്സിൻ ഗവേഷണത്തിന് ഫണ്ട് നൽകില്ലെന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള യു.എസ് വ്യക്തമാക്കി.
യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, സൗദി അറേബ്യ, ജപ്പാൻ, കാനഡ, ദക്ഷിണാഫ്രിക്ക, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരാണ് ഫണ്ട് നൽകാൻ ധാരണയിലെത്തിയത്. പോപ്താരം മഡോണ 10 ലക്ഷം യൂറോ സമാഹരിക്കാമെന്ന് വാഗ്ദാനം നൽകിയതായി യൂറോപ്യൻ യൂനിയൻ അധികൃതർ പറഞ്ഞു.
ലോകരാജ്യങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് യു.എസ് നേതാക്കൾ വിട്ടുനിൽക്കുന്നത് ഖേദകരമാണെന്ന് നോർവെ പ്രധാനമന്ത്രി ഇർന സ്റ്റോൾട്ടൻബർഗ് അഭിപ്രായപ്പെട്ടു. വാക്സിൻ സമ്പന്ന രാഷ്ട്രങ്ങൾക്ക് വേണ്ടി മാത്രമാകരുതെന്ന് കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡാ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.