യാംഗോൻ: കലാപത്തിനു പ്രേരണ നൽകി എന്നാരോപിച്ച് മ്യാന്മറിൽ സൈന്യത്തിെൻറ ട്രൂ ന്യൂസ് എന്ന ഫേസ്ബുക്ക് പേജ് റദ്ദാക്കി. രാജ്യത്ത് ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്നും നേതാവ് ഓങ്സാൻ സൂചിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തുന്നവരെ സൈന്യം ശക്തമായ ആക്രമണങ്ങളിലൂടെയാണ് നേരിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് സൂചിയും അനുയായികളും വിജയം നേടിയതെന്നതടക്കമുള്ള പ്രചാരണങ്ങൾക്ക് സൈന്യം ആശ്രയിച്ചത് ഫേസ്ബുക്കിനെയാണ്. പ്രതിഷേധിക്കുന്നവർക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും േഫസ്ബുക്കിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.
വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് അടുത്തിടെ സൈന്യവുമായി ബന്ധമുള്ള നിരവധി പേജുകൾ ഫേസ്ബുക്ക് നീക്കംചെയ്തിരുന്നു. ഇതിൽ കൂടുതലും റോഹിങ്ക്യൻ മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.