വാഷിങ്ടണ്‍: കോവിഡ് വൈറസ് ബാധയെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻെറ പോസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും. കോവിഡ് സാധാരണ പനിയാണെന്നും നിസാരമായ കാര്യമാണെന്നുമുള്ള ട്രംപിെൻറഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകൾ കോവിഡ് സുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കോവിഡിെൻറ തീവ്രതയെ കുറിച്ച് ട്രംപ് പങ്കുവെച്ച തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ കമ്പനി നീക്കം ചെയ്തുവെന്ന് ഫേസ്ബുക്ക്,ട്വിറ്റർ അധികൃതർ അറിയിച്ചു. ട്രംപിെൻറ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും അവ 26,000 തവണയോളം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
കോവിഡിനെ പേടിക്കേണ്ടതില്ലെന്നും ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണെന്ന് ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. നിസാരമായ രോഗത്തിൻെറ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. യു.എസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിെൻറ സന്ദേശം കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചതായും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ഈ ട്വീറ്റ് നിലനിര്‍ത്തുന്നുവെന്നും ട്രംപിെൻറ പേജിൽ ട്വിറ്റർ ഔദ്യോഗികമായി രേഖപ്പെടുത്തി.
ട്രംപിെൻറ മറ്റൊരു പോസ്റ്റ് ചൊവ്വാഴ്ച ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. കോവിഡിൻെറ തീവ്രതയെ നിസാരവത്കരിക്കുന്ന വിധത്തിലാണ് ട്രംപിൻെറ പോസ്‌റ്റെന്നും അതിനാല്‍ നീക്കം ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
നാല് ദിവസത്തെ കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു കോവിഡിനെ നിസാരവത്കരിച്ച് ട്രംപ് സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയത്. ചികിത്സ കഴിഞ്ഞെത്തിയ ട്രംപ് മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.