ധാക്ക: രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ മന്ത്രിസഭയിലെ നാലുപേർക്കും സഹായികൾക്കുമെതിരെ നാല് കൊലക്കേസ് കൂടി ചുമത്തി. ബംഗ്ലാദേശ് റൈഫിൾസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുർറഹീം 2010ൽ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന്റെ മകൻ അഡ്വ. അബ്ദുൽ അസീസ് ഫയൽ ചെയ്ത ഹരജിയിലാണ് ധാക്ക മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മുഹമ്മദ് അഖ്തറുസ്സമാൻ കൊലക്കുറ്റം ചുമത്തിയത്.
ശൈഖ് ഹസീന മാനവികതക്കെതിരായ കുറ്റകൃത്യം, വംശഹത്യ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 53 കേസുകൾ നേരിടുന്നു. ഇതിൽ 44ഉം കൊലക്കേസുകളാണ്. അതിനിടെ പ്രക്ഷോഭത്തിനു ശേഷം ബംഗ്ലാദേശിലെ ക്രമസമാധാന നില ഏറക്കുറെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.