ഒകുമ: സൂനാമിയിൽ തകർന്ന ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള മലിന ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. റേഡിയോ ആക്ടിവ് കിരണങ്ങൾ കലർന്ന ജലം ശുദ്ധീകരിച്ച ശേഷമാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത്. ആണവ നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ആദ്യ ഘട്ടമാണ് ഒഴുക്കി വിടുന്നതെന്ന് ടോക്യോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിങ് (ടെപ്കോ) അറിയിച്ചു.
അതേസമയം, ജലം ഒഴുക്കി വിടുന്നതിൽ ജപ്പാനിലെ മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് എതിർപ്പുണ്ട്. തങ്ങളുടെ മത്സ്യബന്ധന തൊഴിലിനെ ഇത് ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. എന്നാൽ വികിരണം കലർന്ന ജലം പ്രത്യേകമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് തുറന്നു വിടുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ടെപ്കോ അധികൃതരും ജപ്പാൻ സർക്കാറും പറയുന്നത്. അതേസമയം, ചൈനയിലേയും ദക്ഷിണ കൊറിയയിലേയും വിവിധ ഗ്രൂപ്പുകളും വിഷയത്തിൽ ആശങ്ക ഉയർത്തിയത് രാഷ്ട്രീയ-നയതന്ത്ര പ്രശ്നമായി മാറിയിട്ടുണ്ട്.
ഒകുമ: ഫുകുഷിമ ആണവ നിലയത്തിൽ നിന്നുള്ള മലിന ജലം പുറത്തുവിടാൻ തുടങ്ങിയതിനെ തുടർന്ന് ജപ്പാനിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾക്ക് ചൈനീസ് കസ്റ്റംസ് നിരോധനമേർപ്പെടുത്തി. രാജ്യത്തിന്റെ ആരോഗ്യ, ഭക്ഷ്യസുരക്ഷ മുൻ നിർത്തിയാണ് നടപടിയെന്ന് ചൈനീസ് കസ്റ്റംസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.