ഫൈസർ വാക്സിന് കാനഡയിലും അടിയന്തര അനുമതി, അലർജിയുള്ളവർ ഉപയോഗിക്കരുത്

കാനഡ: ഫൈസർ കോവിഡ് വാക്സിന് കാനഡയിലും പച്ചക്കൊടി. ബ്രിട്ടനും ബഹ്റൈനും പിന്നാലെയാണ് കാനഡയും വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. രണ്ടുമാസത്തെ ക്ലിനിക്കൽ പരിശോധന ഫലങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം ബുധനാഴ്ചയാണ് കാനഡ മെഡിക്കൽ അതോറിറ്റി ഫൈസറിന് അനുമതി നൽകിയത്.

അതേസമയം സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു. വാക്സിൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. അതിനിടെ അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതിനിടെ ഇന്ത്യയിൽ വാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള ഫൈസറിന്‍റെ അനുമതി തേടിയുള്ള അപേക്ഷ വിദഗ്ധ സമിതി പരിശോധിച്ചു. അപേക്ഷകളിൽ ഡ്രഗ്സ് കൺട്രോളർ ജനറലാണ് അന്തിമ തീരുമാനമെടുക്കുക. ഫൈസറിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, പിന്നാലെ തിങ്കളാഴ്ച ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.