ടൈറ്റൻ ദുരന്തം സംബന്ധിച്ച് വാഷിങ്ടണിലെ ഓഷ്യൻഗേറ്റ്

ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച അറിയിപ്പ്

തകർന്നതെങ്ങനെ? അന്വേഷണം ഊർജിതം

ബോ​സ്റ്റ​ൺ: അ​ഞ്ച് സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ‘ടൈ​റ്റ​ൻ’ ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ങ്ങ​നെ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ജ​ല​യാ​ന​​ത്തി​ന്റെ രൂ​പ​ക​ല്പ​ന​യി​ലെ പി​ഴ​വി​ലേ​ക്ക് ത​ന്നെ​യാ​ണ് ദു​ര​ന്തം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ടൈ​റ്റാ​നി​യ​വും കാ​ർ​ബ​ൺ ഫൈ​ബ​റും ചേ​ർ​ന്ന മി​ശ്രി​തം കൊ​ണ്ട് നി​ർ​മി​ച്ച അ​ന്ത​ർ​വാ​ഹി​നി​ക്ക് ഉ​യ​ർ​ന്ന സ​മ്മ​ർ​ദം താ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജ​ല​പേ​ട​ക​വു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ത​ന്നെ പൊ​ട്ടി​ത്തെ​റി സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്ന് യു.​എ​സ് കോ​സ്റ്റ്ഗാ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഉ​ത്ത​ര അ​ത്‍ലാ​ൻ​ഡി​ക്കി​ലു​ണ്ടാ​യി​രു​ന്ന യു.​എ​സ് നാ​വി​ക ക​പ്പ​ലി​ന് ഇ​തേ​സ​മ​യം പൊ​ട്ടി​ത്തെ​റി സി​ഗ്ന​ൽ ല​ഭി​ച്ചി​രു​ന്നു.

ക​ട​ലി​ന​ടി​യി​ലെ ശ​ബ്ദ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ക​പ്പ​ലി​ലെ ഉ​പ​ക​ര​ണ​ത്തി​ലാ​ണ് പൊ​ട്ടി​ത്തെ​റി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ നീ​ക്കം നി​രീ​ക്ഷി​ക്കാ​നാ​ണ് നാ​വി​ക സേ​ന ക​പ്പ​ൽ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കോ​സ്റ്റ്ഗാ​ർ​ഡി​ന് നാ​വി​ക സേ​ന ഉ​ട​ൻ വി​വ​രം കൈ​മാ​റി​യി​രു​ന്നു.

ജ​ല​പേ​ട​ക​വു​മാ​യി ബ​ന്ധം ന​ഷ്ട​മാ​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ​ത​ന്നെ അ​ത് പൊ​ട്ടി​ത്തെ​റി​ച്ചു​വെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ‘ടൈ​റ്റാ​നി​ക്’ സം​വി​ധാ​യ​ക​ൻ ജെ​യിം​സ് കാ​മ​റോ​ൺ പ​റ​ഞ്ഞു. സി​നി​മ ചി​​ത്രീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം 33 ത​വ​ണ ക​പ്പ​ൽ കാ​ണാ​ൻ പോ​യി​രു​ന്നു. ‘ടൈ​റ്റ​ൻ’ രൂ​പ​ക​ല്പ​ന​യി​ലെ പി​ഴ​വു​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​വും ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ 46ഓ​ളം പേ​ർ ഓ​ഷ്യ​ൻ ഗേ​റ്റി​ന്റെ യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഭ​യ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വ​മാ​ണി​തെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ജ​ല​പേ​ട​ക​ത്തി​ന്റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​​ശ​ങ്ക ക​മ്പ​നി​യു​ടെ മ​റൈ​ൻ ഓ​പ​റേ​ഷ​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ലോ​ക്റി​ഡ്ജും പ​ങ്കു​വെ​ച്ചി​രു​ന്നു.

ക​ട​ലി​ന​ടി​യി​ലെ ക​ന​ത്ത മ​ർ​ദം ജ​ല​പേ​ട​ക​ത്തി​ന് താ​ങ്ങാ​നാ​കി​ല്ലെ​ന്നും പൊ​ട്ടി​ത്തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, സു​ര​ക്ഷ ആ​ശ​ങ്ക ക​മ്പ​നി ത​ള്ളു​ക​യാ​യി​രു​ന്നു.

സാധ്യത ഇങ്ങനെ

ക​ട​ലി​ന​ടി​യി​ലെ ഉ​യ​ർ​ന്ന മ​ർ​ദം താ​ങ്ങാ​ൻ അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ മ​ർ​ദ അ​റ (പ്ര​ഷ​ർ ചേം​ബ​ർ) ഏ​തെ​ങ്കി​ലും ഒ​രു ലോ​ഹം കൊ​ണ്ടാ​ണ് നി​ർ​മി​ക്കാ​റു​ള്ള​ത്. 300 മീ​റ്റ​ർ വ​രെ പോ​കു​ന്ന​വ​ക്ക് ഉ​രു​ക്കും കൂ​ടു​ത​ൽ ആ​ഴ​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​ക്ക് ടൈ​റ്റാ​നി​യ​വും ഉ​പ​യോ​ഗി​ക്കും. എ​ന്നാ​ൽ ‘ടൈ​റ്റ​നി’​ൽ ഉ​പ​യോ​ഗി​ച്ച​ത് ടൈ​റ്റാ​നി​യ​വും കാ​ർ​ബ​ൺ ഫൈ​ബ​റും ചേ​ർ​ന്ന മി​ശ്രി​ത​മാ​ണ്. ര​ണ്ടു​ത​രം സ്വ​ഭാ​വ​മു​ള്ള ലോ​ഹ​ങ്ങ​ളാ​യ​തി​നാ​ൽ സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ ഇ​ത് ഒ​രി​ക്ക​ലും ശി​പാ​ർ​ശ ചെ​യ്യാ​റി​ല്ല.

ടൈ​റ്റാ​നി​യം ഇ​ലാ​സ്തി​ക​ത​യു​ള്ള ലോ​ഹ​മാ​യ​തി​നാ​ൽ പു​റ​ത്തെ മ​ർ​ദ​ത്തി​ന​നു​സ​രി​ച്ച് ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ കാ​ർ​ബ​ൺ ഫൈ​ബ​റി​ന് ഇ​ലാ​സ്തി​ക​ത​യി​ല്ല. ര​ണ്ട് ലോ​ഹ​ങ്ങ​ളും ഒ​ന്നി​ച്ച് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ എ​ന്താ​കും ഫ​ല​മെ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

പു​റ​ത്തെ സ​മ്മ​ർ​ദം താ​ങ്ങാ​നാ​കാ​തെ ജ​ല​യാ​നം വ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ള്ളി​ലേ​ക്ക് ചു​രു​ങ്ങി പൊ​ട്ടി​ത്തെ​റി​ച്ച​താ​കാ​നാ​ണ് (ഇം​േ​പ്ലാ​ഷ​ൻ) സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട് മ​നു​ഷ്യ​മ​സ്തി​ഷ്‍ക​ത്തി​ന് എ​ന്തെ​ങ്കി​ലും ചി​ന്തി​ക്കാ​ൻ ക​ഴി​യും​മു​മ്പ് ത​ന്നെ പൊ​ട്ടി​ത്തെ​റി ന​ട​ന്നി​രി​ക്കാം.

സങ്കടക്കടലിലും നന്ദിയോടെ ദാവൂദ് കുടുംബം

പ്രിയപ്പെട്ടവരുടെ വേർപാടിന്റെ സങ്കടത്തിന്റെ ആഴത്തിലും പ്രാർഥനയോടെ കൂടെനിന്നവർക്കും തിരച്ചിൽ സംഘത്തിനും നന്ദി അറിയിച്ച് ദാവൂദ് കുടുംബം. ‘‘സങ്കൽപ്പിക്കാനാവാത്ത ഈ നഷ്ടം സഹിക്കാൻ നിങ്ങളുടെ അളവറ്റ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് കരുത്താണ്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും ഞങ്ങൾ കടപ്പെട്ടവരാണ്. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.’’ ദാവൂദ് കുടുംബം ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - How it broken- The investigation is ongoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.