വാഷിങ്ടൺ: കാബൂളിൽ നിന്നും യു.എസിലെത്തിയ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ മനുഷ്യമാംസത്തിന്‍റെ അവശിഷ്ടങ്ങൾ. യു.എസിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷമുള്ള പതിവ് പരിശോധനക്കിടെയാണ് മനുഷ്യമാംസത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യു.എസ് അറിയിച്ചു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ നിരവധി േപരാണ് രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലെത്തിയത്. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച് രാജ്യം വിടാൻ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട് പേർ വിമാനത്തിൽ നിന്ന് വീണ് മരിച്ചത് വലിയ വാർത്തയായിരുന്നു.
പിന്നീട് ആളുകളുടെ തിരക്ക് നിയന്ത്രണാതീതമായതോടെ കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാൻ യു.എസ് സൈന്യത്തിന് വെടിവെക്കേണ്ടിയും വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.