ബെയ്ജിങ്: ചൈനയിൽ പ്രതിദിന കോവിഡ് കേസ് എക്കാലത്തെയും ഉയരത്തിൽ. ബുധനാഴ്ച 31,454 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27,517 പേർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. 141 കോടിയിലേറെ വരുന്ന ജനസംഖ്യയുമായി താരതമ്യംചെയ്യുമ്പോൾ ചെറിയ ശതമാനമാണെങ്കിലും കേസുകൾ വീണ്ടും വർധിച്ചുവരുന്നത് ആശങ്കജനകമാണ്.
ആറു മാസത്തിനുശേഷം കഴിഞ്ഞയാഴ്ച ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ അടക്കം നിയന്ത്രണനടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉൽപാദനക്ഷമതയെ ബാധിക്കുന്നുവെങ്കിലും ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും നിയന്ത്രണം തുടരുമെന്നുമാണ് ഭരണകൂട നിലപാട്.
ഭക്ഷണത്തിനും ചികിത്സക്കുംവരെ ബുദ്ധിമുട്ടുന്ന ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധത്തിലാണെന്ന് റിപ്പോർട്ടുകൾ. അതിനിടെ ആപ്പിളിനായി ഐഫോൺ നിർമിച്ചുനൽകുന്ന ഷെങ്ഷൗവിലെ ഫാക്ടറിയിൽ തൊഴിൽപ്രശ്നം വ്യാഴാഴ്ച സംഘർഷത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയാണിത്.
ഇവിടെ 20,000ത്തിലേറെ പേർ ജോലിയെടുക്കുന്നു. നിർമാണ കരാർ ഏറ്റെടുത്ത ഫോക്സ്കോൺ കമ്പനി ഇന്ത്യയിൽ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.