എതിരാളികൾ പിന്മാറി; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയാകും

ലണ്ടൻ: എതിരാളി പെന്നി മോർഡൗണ്ടും പിന്മാറിയതോടെ, ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഇന്ത്യ ദീപാവലി ദിനം ആഘോഷിക്കവേയാണ് 'ദ ഗ്രേറ്റ് ബ്രിട്ടന്റെ' പ്രഥമ പൗരനാകാൻ ഇന്ത്യൻ വംശജനായ ഋഷി സുനക് ഒരുങ്ങുന്നത്. ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാവും അദ്ദേഹം. ഒക്ടോബർ 28നാണ് ഋഷി സുനക് അധികാരമേൽക്കുക.

100 എം.പിമാരുടെ പിന്തുണ നേടാനാകാതെ പോയതോടെയാണ്, മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡൗണ്ട് പിന്മാറുന്നത്. 357 കൺസർവേറ്റീവ് എം.പിമാരിൽ പകുതിയിലേറെപ്പേരും ഋഷി സുനകിനെയാണ് പിന്തുണച്ചത്. അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത് ബോറിസ് ജോൺസന്റെയും ഋഷി സുനകിന്റെയും പേരുകളായിരുന്നു. എന്നാൽ, ബോറിസ് നേരത്തെ തന്നെ പിന്മാറുകയായിരുന്നു.

ബോറിസ് ജോൺസൻ രാജിവെച്ച ഒഴിവിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ലിസ് ട്രസ്, ഋഷി സുനകിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, 45 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് ജനാഭിലാഷം പാലിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞ് രാജിവെച്ച് ഒഴിയുകയായിരുന്നു. 

Tags:    
News Summary - Indian-origin Rishi Sunak will be UK's prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.