തെഹ്റാൻ: രാജ്യത്തെ അപൂർവമായ ചർമ രോഗത്തിനുള്ള ഡ്രസ്സിങ്ങുകളുടെയും ബാൻഡേജുകളുടെയും വിതരണം സ്വീഡൻ കമ്പനി നിർത്തിയതിന് 6700 കോടി ഡോളർ യു.എസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ കോടതി.
300 ഹരജികൾ പരിഗണിച്ച തെഹ്റാനിലെ ഇന്റർനാഷനൽ റിലേഷൻസ് നിയമ കോടതിയാണ് ഉത്തരവിട്ടത്. ഇറാനെതിരെ യു.എസ് ഉപരോധമേർപ്പെടുത്തിയ സാഹചര്യത്തിലാണ് കമ്പനി ഡ്രസ്സിങ്ങുകളുടെയും ബാൻഡേജുകളുടെയും വിതരണം നിർത്തിയത്. എപിഡെർമോലിസിസ് ബുള്ളോസ എന്ന രോഗം ബാധിച്ചവരും ബന്ധുക്കളുമാണ് കോടതിയെ സമീപിച്ചത്.
കമ്പനിയുടെ തീരുമാനത്തെ തുടർന്ന് 20 രോഗികൾ മരിച്ചിരുന്നു. അമേരിക്കൻ കമ്പനിയുടെ അസംസ്കൃത എണ്ണ കപ്പൽ ഇറാൻ വിട്ടയച്ചയുടനെയാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.