തെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായ ആളെ വധശിക്ഷക്ക് വിധേയനാക്കിയതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ തടവിലാക്കിയ പ്രമുഖ നടിയെ ഇറാൻ വിട്ടയച്ചു. അസ്ഗർ ഫർഹാദിയുടെ ഓസ്കർ അവാർഡ് നേടിയ ‘ദ സെയിൽസ്മാൻ’ ചിത്രത്തിൽ അടക്കം വേഷമിട്ട താരാനെ അലിദൂസ്തിയെ ആണ് ജാമ്യത്തിൽ വിട്ടതെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചും അധികാരികളുടെ അക്രമാസക്തമായ നിയന്ത്രണങ്ങലെ വിമർശിച്ചും രംഗത്തുവന്ന നിരവധി ഇറാനിയൻ സെലിബ്രിറ്റികളിൽ ഒരാളാണ് അലിദൂസ്തി. ഇത്തരത്തിൽ അറസ്റ്റിലായവരിൽ സിനിമാ താരങ്ങൾ, ഫുട്ബോൾ താരങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നു.
മൂന്നാഴ്ചയാണ് 38കാരിയായ താരാനെ അലിദൂസ്തിയെ തടവിലിട്ടത്. തെഹ്റാനിലെ എവിൻ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.