ജറൂസലം: കഴിഞ്ഞവർഷം നോമ്പുകാലത്തെ ആക്രമണത്തിന്റെ ഓർമകൾ നൽകി മസ്ജിദുൽ അഖ്സയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഗസ്സയിലും ഇസ്രായേൽ ആക്രമണം. ഹമാസ് ആയുധ നിർമാണ കേന്ദ്രത്തിലെന്ന പേരിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ തീ തുപ്പിയത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണത്തിന് തിരിച്ചടി നൽകിയതായി ഹമാസ് സായുധ വിഭാഗമായ ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗസ്സയിൽനിന്ന് തൊടുത്ത റോക്കറ്റ് ഇസ്രായേൽ അതിർത്തിയിൽ നിർവീര്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. അതേ സമയം, ഇസ്രായേൽ സൈന്യം മസ്ജിദുൽ അഖ്സയിൽ നടത്തിയ ആക്രമണങ്ങൾ തുടർന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് പറയുന്നു. മുസ്‍ലിംകളുടെ വിശുദ്ധ മാസമായ റമദാനിൽ മസ്ജിദുൽ അഖ്സയിൽ കടന്നുകയറുന്നത് പ്രകോപനം സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.