നെതന്യാഹുവിന് നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു

ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്​.

നെതന്യാഹു അധികാരത്തിൽ നിന്ന്​ ഒഴിഞ്ഞ്​ ആറുമാസത്തിനു ശേഷമാണ്​ നടപടി. തീരുമാനം തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാൽ സുരക്ഷ തുടരണമെന്ന നെതന്യാഹുവി​െൻറ അപേക്ഷ യും തള്ളി.

നെതന്യാഹുവിനോ ഭാര്യ സാറക്കോ രണ്ട്​ മക്കൾക്കോ സുരക്ഷ ഭീഷണിയില്ലെന്നാണ്​ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 

Tags:    
News Summary - Israel cuts security to Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.