ഇ​സ്രാ​യേ​ൽ പത്ത് ഫ​ല​സ്തീ​നി​ക​ളെ വ​ധി​ച്ചു; 102 പേ​ർ​ക്ക് പ​രി​ക്ക്

റാ​മ​ല്ല: അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ന​ബ്‍ലു​സി​ൽ പത്ത് ഫ​ല​സ്തീ​നി​​ക​ളെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ബ്‍ലു​സി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യം ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ഫ​ല​സ്തീ​നി​ക​ൾ​ക്കു നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ൽ ജ​സീ​റ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. 102 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

53 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത് വെ​ടി​വെ​പ്പി​ലാ​ണ്. ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ​ല​സ്തീ​ൻ പോ​രാ​ളി ഹു​സ്സാം ഇ​സ്‍ലീ​മി​നെ പി​ടി​കൂ​ടാ​ൻ എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​സ്രാ​യേ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​ക​വാ​ടം അ​ട​ച്ച് വീ​ടു​ക​ൾ തോ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇസ്രായേൽ അതിക്രമം പരിധിവിടുന്നതായും ക്ഷമ നശിക്കുന്നതായും ഗസ്സ ഭരിക്കുന്ന ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് മുന്നറിയിപ്പ് നൽകി. ഈ ​വ​ർ​ഷം ഇ​തു​വ​രെ 12 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 57 ഫ​ല​സ്തീ​നി​ക​ളെ​യാ​ണ് ഇ​സ്രാ​യേ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Israel killed 10 Palestinians; 102 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.