ഇസ്രായേൽ പത്തു ​ലക്ഷം പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകി

ജറൂസലം: ഇസ്രായേലിൽ പത്തു ലക്ഷത്തിലധികം പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകി. ലോകത്ത്​ തന്നെ ഇത്രയും പേർക്ക്​ വാക്​സിൻ നൽകുന്ന ആദ്യ രാജ്യമാണ്​ ഇസ്രായേൽ.


മികച്ച നേട്ടം കൈവരിച്ചതിനു പിന്നാലെ രാജ്യത്തെ ​ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോഗ്യ മന്ത്രി യുലി എഡൽസ്റ്റ്യനും അഭിനന്ദിച്ചു. ഇത്​ വലിയ നേട്ടമാണെന്ന്​ പ്രധാനമന്ത്രി പ്രതികരിച്ചു.


രണ്ടാഴ്​ച്ച മുമ്പാണ്​ കോവിഡ്​ വാക്​സിൻ രാജ്യത്ത്​ ലഭ്യമായത്​. ഇതിനകം ജനസംഖ്യയുടെ പത്തു ശതമാനത്തിന്​ വാക്​സിൻ നൽകാനായി. ഒരു മാസത്തിനകം പകുതിയോളം പേർക്ക്​ നൽകാനാണ്​ രാജ്യം ലക്ഷ്യമിടുന്നത്​. 9.3മില്ല്യൺ ആളുകൾക്കാണ്​ ഇസ്രായേലിൽ വാകസ്​ൻ വേണ്ടത്​. 60 കഴിഞ്ഞവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യം വാക്സിൻ നൽകുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.