കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ സേനയുടെ അതിക്രമം. പ്രഭാത പ്രാർഥനക്കിടെ ഇരച്ചെത്തിയ ഇസ്രായേൽ സേന അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിയിൽ കയറിയ സേന ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ 67 ആളുകളെ പള്ളിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പാലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.
പള്ളിയിൽ സേന അതിക്രമിച്ചു കടക്കുന്നതിന്റെയും അക്രമങ്ങൾ അഴിച്ചുവിടുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പെസഹ പെരുന്നാളും റമദാനും ചേർന്നുവരുന്ന സമയത്താണ് ഇസ്രായേൽ സേനയുടെ അക്രമം. കഴിഞ്ഞ വർഷവും സമാനമായ അക്രമങ്ങളുണ്ടാകുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.