ശൈഖ് ഹസീന ഒന്നും സംസാരിക്കാവുന്ന നിലയിലല്ലെന്ന് ജയ്ശങ്കർ

ന്യൂഡൽഹി: രാജ്യംവിട്ട് ഇന്ത്യയിലെത്തി ഗാസിയാബാദിലെ ഇന്ത്യൻ വ്യോമസേനയുടെ ഹിൻഡൻ വ്യോമതാളവത്തിലെ ഗെസ്റ്റ് ഹൗസിൽ കഴിയുന്ന ശൈഖ് ഹസീന എന്തെങ്കിലും സംസാരിക്കാവുന്ന നിലയിലല്ലെന്ന് കേന്ദ്ര വിദേശ മന്ത്രി എസ്. ജയ്ശങ്കർ സർവകക്ഷി യോഗത്തെ അറിയിച്ചു. ഹസീന എന്താണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചപ്പോഴാണ് ജയ്ശങ്കർ ഈ മറുപടി നൽകിയതെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷി നേതാവ് പറഞ്ഞു. ഇതടക്കം പല ചോദ്യങ്ങളും രാഹുൽ സർവകക്ഷി യോഗത്തിലുന്നയിച്ചുവെന്നും നേതാവ് വ്യക്തമാക്കി.

ഹസീനക്കൊപ്പം എത്രപേർ ഇന്ത്യയിലെത്തിയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഹസീനക്കും സഹോദരിക്കുമൊപ്പം ഏറ്റവുമടുത്ത ബന്ധുക്കളുമുണ്ട് എന്ന് പ്രതികരിച്ച വിദേശ മന്ത്രി ആകെ എത്ര പേരുണ്ടെന്ന് വെളിപ്പെടുത്തിയില്ല. ബംഗ്ലാദേശിലെ ഹസീന വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ഏതെങ്കിലും വിദേശ ശക്തികളുടെ കൈകളുണ്ടോ എന്ന ചോദ്യത്തിന് ഈവശം പരിശോധിക്കുകയാണെന്ന് മന്ത്രി മറുപടി നൽകി. ഇത്തരമൊരു നാടകീയമായ പരിണതി ഇന്ത്യ പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ജയ്ശങ്കർ പറഞ്ഞു.

ബംഗ്ലാദേശ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനുള്ള ഹ്രസ്വകാല, ദീർഘകാല തന്ത്രങ്ങൾ എന്താണെന്ന് രാഹുൽ ചോദിച്ചപ്പോൾ അടുത്ത ചുവടുവെപ്പിനായി സ്ഥിതിഗതികൾ സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അവരെ ഇപ്പോൾ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും നിരവധി വിദ്യാർഥികൾ ഇതിനകം മടങ്ങിയിട്ടുണ്ടെന്നും ജയ്ശങ്കർ യോഗത്തെ അറിയിച്ചു. ബംഗ്ലാദേശ് വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിയാലോചന നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, തങ്ങളെ യോഗത്തിന് വിളിച്ചില്ലെന്ന് ആം ആദ്മി പാർട്ടി പരാതിപ്പെട്ടു.

ബംഗ്ലാദേശ്അതിർത്തിയിൽ ജാഗ്രത

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ പ്ര​ക്ഷോ​ഭം മൂ​ർ​ച്ഛി​ച്ച​തി​ന് പി​ന്നാ​ലെ, അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത ക​ടു​പ്പി​ച്ച് ഇ​ന്ത്യ. ബം​ഗ്ലാ​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബം​ഗാ​ളി​ലെ നാ​ലി​ട​ങ്ങ​ളി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദ​ൽ​ജി​ത് സി​ങ് ചൗ​ധ​രി ചൊ​വ്വാ​ഴ്ച പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. തി​ങ്ക​ളാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​റ്റ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും നി​ല​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യം അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​ന്ന​ത്. സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി​യി​ലു​ള്ള നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ പെ​ട്രാ​പോ​ളി​ലും കൂ​ച്ച് ബെ​ഹാ​റി​ലെ ചം​ഗ്ര​ബ​ന്ധ​യി​ലും ദ​ക്ഷി​ണ ദി​നാ​ജ്പൂ​രി​ലെ ഹി​ലി​യി​ലും സൈ​ന്യം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ട​ക്ക് നേ​പ്പാ​ളി​നും തെ​ക്ക് ബം​ഗ്ലാ​ദേ​ശി​നു​മി​ട​യി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന രാ​ജ്യ​ത്തി​ന്റെ ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​മാ​യ സി​ലി​ഗു​രി ഇ​ട​നാ​ഴി​ക്കു സ​മീ​പം ജ​ൽ​പാ​യ്ഗു​രി​യി​ലെ ഫു​ൽ​ബാ​രി​യി​ലും സൈ​നി​ക​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മ​ബം​ഗാ​ൾ, ത്രി​പു​ര, മേ​ഘാ​ല​യ, അ​സം, മി​സോ​റം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4096 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള​ത്. ഇ​തി​ൽ 2217 കി​ലോ​മീ​റ്റ​ർ പ​ശ്ചി​മ​ബം​ഗാ​ളി​ലാ​ണ്. പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോ​ടെ ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​ന്ത്യ മ​ര​വി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Jaishankar said that Sheikh Hasina is not in a position to talk about anything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.