വാഷിങ്ടൺ: ഇന്ത്യൻ വംശജ ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ നെതർലൻഡ്സിന്‍റെ പുതിയ യു.എസ് പ്രതിനിധിയായി സെനറ്റ് തെരഞ്ഞെടുത്തു. മിയാമി സർവകലാശാലയിൽ നിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ദുഗ്ഗൽ കശ്മീർ സ്വദേശിനിയാണ്.
2020ൽ നാഷനൽ ഫിനാൻസ് കമ്മിറ്റി അംഗമായും ദേശീയ കോ-ചെയർ ഓഫ് വുമൺ ആയും ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി നാഷനൽ ഫിനാൻസ് ചെയർ ആയും സേവനമനുഷ്ഠിച്ചു. കൂടാതെ 2020ൽ ഡെമോക്രാറ്റിക് നാഷനൽ കൺവൻഷന്‍റെ ക്രെഡൻഷ്യൽ സ്റ്റാൻഡിങ് കമ്മിറ്റി വൈസ് ചെയർ ആയും 2016 ൽ റൂൾസ് കമ്മിറ്റി അംഗമായും 2012 ൽ ക്രെഡൻഷ്യൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിച്ചുണ്ട് ദുഗ്ഗൽ.
പുതിയ പദവിയിലെത്തിയ ദുഗ്ഗലിന് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.