ഇന്ത്യക്ക് അമേരിക്ക കോവിഡ് വാക്സിൻ നൽകും, മോദിയെ വിളിച്ച് കമല ഹാരിസ്

ന്യൂഡൽഹി: ഇന്ത്യക്ക് കോവിഡ് വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക. ഗ്ലോബൽ വാക്സിൻ പങ്കുവെക്കൽ നയതന്ത്രത്തിന്‍റെ ഭാഗമായാണ് അമേരിക്ക ഇന്ത്യക്ക് വാക്സിൻ നൽകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലഫോണിൽ വിളിച്ച് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 25 മില്യൺ വാക്സിൻ ഡോസുകളാണ് അമേരിക്ക ലോകരാജ്യങ്ങളുമായി പങ്കുവെക്കുക. കരീബിയൻ രാജ്യങ്ങൾ, മെക്സിക്കോ, ഗ്വാട്ടിമാല  എന്നീ രാജ്യങ്ങൾക്കും ഈ നയതന്ത്രത്തിന്‍റെ ഭാഗമായി വാക്സിൻ നൽകുമെന്നും കമല പറഞ്ഞു. ഈ രാജ്യങ്ങളുടെ നേതാക്കളുമായും കമല ഹാരിസ് ടെലിഫോണിൽ സംസാരിച്ചു.

ഏതാണ്ട് 80 മില്യൺ വാക്സിൻ ഡോസുകൾ ഈ മാസം അവസാനത്തോടെ തന്നെ ലോകരാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കാനാണ് ബൈഡൻ-ഹാരിസ് ഭരണകൂടം ഉദ്ദേശിക്കുന്നത്.

കമല ഹാരിസിനും യു.എസ് ഭരണകൂടത്തിന്‍റെ ഇന്ത്യയോടുള്ള കരുതലിനും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. മഹാമാരിയുടെ ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് കമല ഹാരിസിനെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പ്രത്യാശ പ്രകടിപ്പിച്ചു. 

Tags:    
News Summary - Kamala Harris Calls PM Modi, India Get Share Of US Vaccine Stock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.