ന്യൂയോർക്ക്: അമേരിക്കയിൽ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കമല ഹാരിസ് പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യങ്ങൾ ഇവയായിരിക്കുമെന്ന് ഫേസ്ബുക്കിലൂടെ കമല പ്രഖ്യാപിച്ചു.
' കോവിഡ് നിയന്ത്രണത്തിലാക്കാൻ ബൈഡനും ഞാനും തയാറാവുന്നു. നമ്മുടെ സാമ്പത്തിക രംഗം പുതുക്കിപ്പണിയാൻ ഞങ്ങൾ ഒരുങ്ങി. കാലാവസ്ഥ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഞങ്ങൾ തയാറാണ്. വംശീയതതോട് സംവദിക്കാൻ ഞങ്ങൾ ഒരുങ്ങി. നിങ്ങൾക്ക് വേണ്ടി പോരടിക്കാൻ ഞങ്ങൾ തായാറായിക്കഴിഞ്ഞു'- കമല ഹാരിസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ് യു.എസിെൻറ പ്രഥമ വനിത വൈസ് പ്രസിഡൻറാണ്. ആഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു.
നേരത്തെ, വിജയിച്ചതിനു പിന്നാലെ 'ഒരു പാട് ജോലി ബാക്കിയുണ്ട് നമുക്ക് തുടങ്ങാമെന്നായിരുന്നു കമല ഹാരിസിൻെറ ആദ്യ പ്രതികരണം.
' ജോ ബൈഡൻ, കമലഹാരിസ് എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികൾ തീർക്കാനുണ്ട്. നമുക്ക് തുടങ്ങാം' -കമല ഹാരിസ് ട്വിറ്ററിൽ കുറിച്ചിരുന്നു. 'വൈസ് പ്രസിഡൻറായ ആദ്യ വനിത താനാണ് പക്ഷേ ഒരിക്കലും അവസാനത്തേത് ആകില്ലെന്ന കമലഹാരിസിെൻറ പ്രഖ്യാപനവും ലോകമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.