ഓട്ടവ: 331 പേരുടെ മരണത്തിനിടയാക്കിയ, 1985ലെ എയർ ഇന്ത്യ കനിഷ്‍ക ഭീകരാക്രമണ കേസിൽ കുറ്റമുക്തനാക്കപ്പെട്ട റിപുദമൻ സിങ് മാലിക്കിനെ കൊലപ്പെടുത്തിയ പ്രതികളായ രണ്ടുപേർ കനേഡിയൻ കോടതിയിൽ കുറ്റസമ്മതം നടത്തി. ടാന്നര്‍ ഫോക്‌സും ജോസ് ലോപസുമാണ് കുറ്റം സമ്മതിച്ചത്. 2022 ജൂലൈ 14നാണ് പ്രതികളുടെ വെടിയേറ്റ് 75കാരനായ റിപുദമന്‍ സിങ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 31ന് അടുത്ത വാദം കേള്‍ക്കും.
കൊലപാതകക്കുറ്റവും ഗൂഢാലോചനയുമായിരുന്നു റിപുദമന്‍ സിങ്ങിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, 2005ല്‍ ഇദ്ദേഹവും മറ്റൊരു പ്രതി അജെബ് സിങ് ബഗ്‌രിയും കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പുറത്തിറങ്ങിയ മാലികിനെ പ്രതികള്‍ വധിക്കുകയായിരുന്നു.
റിപുദമന്‍ സിങ്ങിനെ വധിച്ച ടാന്നര്‍ ഫോക്‌സും ജോസ് ലോപസും വാടകക്കൊലയാളികളാണ്. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ പൂർണനീതി നടപ്പാകുകയുള്ളൂവെന്ന് റിപുദമന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
268 കനേഡിയന്‍ പൗരന്മാരും 24 ഇന്ത്യക്കാരുമാണ് വിമാനം തകർന്ന് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.