കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിൽ 17 പേർ കൊല്ലപ്പെട്ടു. കനത്ത മഴയാണ് പശ്ചിമ നേപ്പാളിലെ സുദുർ പശ്ചിം പ്രവിശ്യയിൽ മണ്ണിടിച്ചിലിന് കാരണമായത്. കുറച്ച് ദിവസമായി അനുഭവപ്പെടുന്ന കനത്ത മഴ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. 11 പേരെ പരിക്കുകളോടെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷിച്ചു.
കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. ഏഴ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഭീംദത്ത ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അച്ച്ഹാം ജില്ലയിൽ ആശയവിനിമയ സംവിധാനങ്ങളെയും ബാധിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ നേപ്പാളിലെ പർവത മേഖലകളിൽ മണ്ണിടിച്ചിൽ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.