ഒരുപാട്​ ജോലി ബാക്കിയുണ്ട്​; നമുക്ക്​ തുടങ്ങാം -കമല ഹാരിസ്​

വാഷിങ്​ടൺ: യു.എസിൽ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന്​ പിന്നാലെ കമല ഹാരിസിൻെറ ആദ്യ പ്രതികരണം പുറത്ത്​. ഒരു പാട്​ ജോലി ബാക്കിയു​ണ്ട്​ നമുക്ക്​ തുടങ്ങാമെന്നായിരുന്നു കമല ഹാരിസിൻെറ ട്വിറ്ററിലെ പ്രതികരണം.

ജോ ബൈഡൻ കമലഹാരിസ്​ എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്​മാവിന്​ വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്​. അത്​ തിരിച്ച്​ പിടിക്കാനുള്ള പോരാട്ടമാണ്​ നടന്നത്​. ഒരുപാട്​ ജോലികൾ തീർക്കാനുണ്ട്​. നമുക്ക്​ തുടങ്ങാം -കമല ഹാരിസ്​ ട്വിറ്ററിൽ കുറിച്ചു. വൈസ്​ പ്രസിഡൻറായ ആദ്യ വനിത താനാണ്​ പക്ഷേ ഒരിക്കലും അവസാനത്തേത്​ ആകില്ലെന്നും കമലഹാരിസ്​ പറഞ്ഞു.

ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ്​ യു.എസിൻെറ പ്രഥമ വനിത വൈസ്​ പ്രസിഡൻറാണ്​. ആഗസ്​റ്റിൽ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്​ മുതൽ ട്രംപിന്​ നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ്​ ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.