ലിമ: ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട പെറുവിലെ വിനോദസഞ്ചാരകേന്ദ്രമായ മാച്ചുപിച്ചു ഒരാൾക്കു മാത്രമായി തുറന്നു. കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ചിൽ അടച്ചിട്ട ഇൻക സംസ്കാര കേന്ദ്രമായ മാച്ചുപിച്ചു ജാപ്പനീസ് യാത്രികനുവേണ്ടിയാണ് തുറന്നത്.
ജെസ്സെ കത്തായാമ എന്ന 26കാരൻ മാർച്ചിൽ മാച്ചുപിച്ചു കാണാൻ മൂന്നു ദിവസത്തെ സന്ദർശനത്തിനാണെത്തിയത്. കോവിഡ് വ്യാപിച്ചതോടെ മാച്ചുപിച്ചു അടക്കുകയും അന്താരാഷ്ട്ര യാത്ര നിലക്കുകയും ചെയ്ത ജെസ്സെ ആറു മാസത്തിലധികം പെറുവിൽ കുടുങ്ങി.
ഇൗ സഞ്ചാരിയുടെ അവസ്ഥ അറിഞ്ഞതോടെയാണ് അധികൃതർ ഒരാൾക്കുവേണ്ടി മാത്രം മാച്ചുപിച്ചു തുറക്കാൻ തീരുമാനിച്ചത്. മാച്ചുപിച്ചുവിനു മുന്നിൽ ഒറ്റക്കു നിൽക്കുന്ന ചിത്രങ്ങൾ ജെസ്സെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
''മാച്ചുപിച്ചു സന്ദർശിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. എനിക്ക് വി.െഎ.പി പരിഗണന നൽകി അനുമതി നൽകിയ മേയറോടും സർക്കാറിേനാടും നന്ദിയുണ്ട്. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു സന്ദർശനം'' -ജാപ്പനീസ് ബോക്സിങ് പരിശീലകനായ ജെെസ്സ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.