ജോഹന്നാസ്ബർഗ്: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു. 66ാം പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിെൻറ മരണം.
ന്യൂമോണിയ ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരി ഉമ ദുപേലിയ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനകൾ മുന്നോട്ടുകൊണ്ടുപോയിരുന്നത് മണിലാൽ ഗാന്ധിയായിരുന്നു. പിന്നീട് മാറിവന്ന തലമുറകൾ ഏറ്റെടുത്തു. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ് സതീഷ്. ഡർബനിലെ ഗാന്ധി ഡെവലപ്മെൻറ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചുമതല സതീഷ് ദുപേലിയക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.