വിദ്യർഥികളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 12 മുതൽ 18 വരെ പ്രായപരിധിയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ സിംഗപ്പൂർ അധികൃതർ തീരുമാനിച്ചത് വാർത്തയായി മാറിയിരുന്നു. പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്താൽ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നായിരുന്നു പ്രധാനമന്ത്രി ലീ സീൻ ലൂങ് അതുമായി ബന്ധപ്പെട്ട് പറഞ്ഞത്. എന്നാൽ, സിംഗപ്പൂരിനെ കൂടാതെ മറ്റു ചില രാജ്യങ്ങൾ കൂടി കുട്ടികൾക്ക് വാക്സിനേഷനുള്ള അനുമതി നൽകിയിട്ടുണ്ട്.
കാനഡ, അമേരിക്ക, ഇറ്റലി, യുഎഇ, ചിലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഫൈസർ-ബയോൺടെക് കോവിഡ് പ്രതിരോധ വാക്സിൻ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകാൻ അനുവാദം നൽകിക്കഴിഞ്ഞു. ജൂൺ ഏഴ് മുതൽ കൗമാരക്കാർക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് ജർമനിയും പോളണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്രയേൽ ഇൗ വർഷം തുടക്കത്തിൽ തന്നെ 15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.