മനില: ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ പേരിൽ ഫിലിപ്പീൻസ് സർക്കാർ നിരന്തരം വേട്ടയാടിയ മാധ്യമപ്രവർത്തകയാണ് സമാധാന നൊബേൽ പങ്കിട്ട മരിയ റെസ്സ. റാപ്ലർ എന്ന വെബ്സൈറ്റിെൻറ എക്സിക്യൂട്ടിവ് എഡിറ്ററാണ് ഇവർ. ''ഒരു സംഭവത്തിെൻറ നിജസ്ഥിതിക്കായി പോരാടുന്നവരാണ് ഞങ്ങൾ. വസ്തുതകൾ ഇല്ല എന്നാൽ സത്യവും വിശ്വാസവും നഷ്ടപ്പെട്ട ലോകമാണെന്ന യാഥാർഥ്യം നൊബേൽ കമ്മിറ്റി അംഗീകരിച്ചുവെന്നതിെൻറ തെളിവാണ് പുരസ്കാരനേട്ടമെന്ന്'' മരിയ റെസ്സ പ്രതികരിച്ചു.
സി.എൻ.എന്നിലായിരുന്ന മരിയ 2012ലാണ് ഡിജിറ്റൽ മീഡിയ കമ്പനിയായ റാപ്ലർ സ്ഥാപിച്ചത്. ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെയുടെ മയക്കുമരുന്നുവേട്ടക്കെതിരെ വാർത്ത നൽകിയത് റെസ്സയുടെ ജീവനും സ്ഥാപനത്തിെൻറ നിലനിൽപിനും ഭീഷണിയായി. അഭിപ്രായസ്വാതന്ത്ര്യത്തിനായി നിലകൊണ്ട ആ മാധ്യമപ്രവർത്തകയെ 2018ൽ ടൈം മാഗസിൻ പേഴ്സൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി നിലകൊണ്ട റെസ്സക്ക് സർക്കാറിൽ നിന്നു മാത്രമല്ല, വ്യവസായ ഭീമന്മാരിൽനിന്നും ഭീഷണിയുണ്ടായി.
കഴിഞ്ഞ വർഷം വ്യവസായിയായ വിൽഫ്രെഡോ കെങ് നൽകിയ അപകീർത്തിക്കേസിൽ റെസ്സയെ ആറു മാസം തടവിന് ഫിലിപ്പീൻസ് കോടതി ശിക്ഷിച്ചിരുന്നു. റെസ്സക്കൊപ്പം റാപ്ലറിലെ റെയ്നാൾഡോ സാേൻറാസ് എന്ന മാധ്യമപ്രവർത്തകനെയും പ്രതിചേർത്തു. 2012ൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകിയെന്നാരോപിച്ച് 2017ലാണ് വ്യവസായി കേസ് നൽകിയത്. സൈബർ ലിബെൽ എന്ന പ്രത്യേക നിയമം ഉപയോഗിച്ചാണ് ഫിലിപ്പീൻസ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. ഇവരുടെ അറസ്റ്റിനെതിരെ ഫിലിപ്പീൻസിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ദുേതർതെയുടെ കാലത്ത് മാധ്യമപ്രവർത്തകർ ശക്തമായ അടിച്ചമർത്തലാണ് നേരിടുന്നത്. എട്ടോളം കേസുകളാണ് റെസ്സക്കെതിരെയും റാപ്ലറിനെതിരെയും ദുേതർതെ ഭരണകൂടം ഫയൽ ചെയ്തത്. ഇതിൽ ചിലത് തള്ളിപ്പോയി. ദുേതർതെ ഭരണകൂടത്തിെൻറ അധികാര ദുർവിനിയോഗത്തിനും അതിക്രമങ്ങൾക്കും ഏകാധിപത്യത്തിനുമെതിരെ അവർ എഴുതി. സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജ വാർത്തകൾക്കെതിരെയും പൊരുതി.1963 ൽ മനിലയിലാണ് റെസ്സയുടെ ജനനം.
മോസ്കോ: ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിെൻറ നിലനിൽപിനുമായി എക്കാലവും നിലകൊണ്ട മാധ്യമപ്രവർത്തകനാണ് സമാധാന നൊബേൽ പങ്കുവെച്ച ദിമിത്രി മുറാടോവ്. റഷ്യൻ സർക്കാറിെൻറ അഴിമതികൾക്കെതിരെ തൂലിക പടവാളാക്കിയ മാധ്യമപ്രവർത്തകനാണ് മുറാടോവ്.
റഷ്യയിലെ മുൻനിര സ്വതന്ത്ര പത്രമായ നൊവായ ഗസെറ്റയുടെ എഡിറ്റർ ഇൻ ചീഫാണ് ഇദ്ദേഹം. പുടിൻ സർക്കാറിനെ വിമർശിച്ച് മാധ്യമപ്രവർത്തനം നടത്തുന്ന പത്രമാണ് നെവായ ഗസെറ്റ. റഷ്യയിലെ മനുഷ്യാവകാശലംഘനങ്ങളെയും സർക്കാറിെൻറ അഴിമതികളെയും അധികാര ദുർവിനിയോഗത്തെയുംകുറിച്ച് പത്രം നിരന്തരം വാർത്തകൾ നൽകി.
1993ലാണ് പരിമിതമായ സൗകര്യത്തിൽ പത്രത്തിെൻറ തുടക്കം. രണ്ടു കമ്പ്യൂട്ടറുകളും ഒരു പ്രിൻററുംവെച്ചാണ് അന്ന് പത്രം തുടങ്ങിയത്. ഒപ്പം 50 ജീവനക്കാരും. സാമ്പത്തിക പരിമിതികളാൽ ആദ്യകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പളംപോലും ലഭിച്ചിരുന്നില്ല. തുടക്കത്തിൽ 10,000 കോപ്പികൾ മാത്രമായിരുന്നു അച്ചടിച്ചത്. അഴിമതിക്കും സർക്കാറിെൻറ തെറ്റായ നയങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ചതോടെ കോപ്പികൾ കുതിച്ചുയർന്നു. മുൻ സോവിയറ്റ് യൂനിയൻ പ്രസിഡൻറ് മിഖായേൽ ഗോർബച്ചേവ് സമാധാന നൊബേൽ പുരസ്കാരമായി ലഭിച്ച തുകയുടെ ഒരു പങ്ക് പത്രത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും സ്ഥാപനത്തിെൻറ നടത്തിപ്പിനുമായി നൽകി. 2001ൽ ഇൻറർനാഷനൽ ഇൻഡസ്ട്രിയൽ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ പുറത്തുകൊണ്ടുവന്നു.
ചെച്നിയയിലെ മനുഷ്യാവകാശലംഘനങ്ങളെയും എം.എച്ച് 17 വിമാനം തകർന്നതിനെയുംകുറിച്ചും നിരന്തരം വാർത്തകൾ നൽകി. അന്വേഷണാത്മക മാധ്യമപ്രവർത്തനമായിരുന്നു പത്രത്തിെൻറ ഉൗന്നൽ. ഇതിെൻറ പേരിൽ നിരന്തരം വധഭീഷണികൾ നേരിട്ടു മുറാടോവ്. എന്നിട്ടും പിന്മാറാൻ അദ്ദേഹം തയാറായില്ല. മാധ്യമപ്രവർത്തകരുടെ ജീവനുനേരെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ സർക്കാർ സംരക്ഷണം ലഭിക്കാത്തതിനാൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തോക്കുകൾ വാങ്ങാനും ആയുധപരിശീലനം നൽകാനും 2017ൽ നെവായ ഗസെറ്റ തീരുമാനിച്ചു. 2017ൽ പത്രം വിട്ടതാണ് മുറാേടാവ്. എന്നാൽ, ജീവനക്കാർ 2019ൽ വോട്ടെടുപ്പിലൂടെ വീണ്ടും എഡിറ്ററായി തെരഞ്ഞെടുക്കുകയായിരുന്നു.1961 ഒക്ടോബർ 30ന് കുയിബിഷേവിലാണ് മുറാടോവിെൻറ ജനനം. മോസ്കോ സർവകലാശാലയിലെ പഠനത്തിനിടെയാണ് മാധ്യമപ്രവർത്തനത്തിൽ ആകൃഷ്ടനാകുന്നത്. പഠനത്തിനിടെ ചില പ്രാദേശിക പത്രങ്ങളിൽ ജോലി ചെയ്തു. 1987ൽ വെയ്സ്കി കോംസോമോലെറ്റ്സ് പത്രത്തിെൻറ കറസ്പോണ്ടൻറായി ചേർന്നു. അവിടെനിന്ന് രാജിവെച്ചശേഷമാണ് 1993ൽ 50 സഹപ്രവർത്തകരുമായി ചേർന്ന് നൊവായ ഗസെറ്റ സ്ഥാപിച്ചത്.
2007ലെ ഇൻറർനാഷനൽ പ്രസ് ഫ്രീഡം പുരസ്കാരം, 2010ലെ ഫോർ ഫ്രീഡം അവാർഡ്, 2016ലെ വേൾഡ് ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷെൻറ ഗോൾഡൻ പെൻ ഫ്രീഡം പുരസ്കാരം എന്നിവ മുറാടോവിനെ തേടിയെത്തി.
നൊബേൽ നേട്ടത്തിൽ റഷ്യൻ പാർലമെൻറ് മുറാടോവിനെ അഭിനന്ദിച്ചു. നൊബേൽ നൊവായ ഗസെറ്റയിലെ സഹപ്രവർത്തകർക്കാണ് അദ്ദേഹം സമർപ്പിച്ചത്. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ആറു സഹപ്രവർത്തകരെയും അദ്ദേഹം ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.