19 വയസിനിടെ 48 കൊടുമുടികൾ കീഴടക്കി; പർവതമിറങ്ങുന്നതിനിടെ വഴിതെറ്റിയ യുവതി തണുത്ത് മരിച്ചു

യു.എസിലെ 48 കൊടുമുടികളും 20 വയസിനുള്ളിൽ നടന്നുകയറണമെന്ന ആഗ്രഹം പൂർത്തിയാക്കിയ പർവതാരോഹകക്ക് പർവത നിരകളിൽ തന്നെ അന്ത്യം. 19കാരിയായ എമലി സൊടെലോയാണ് പർവതം ഇറങ്ങുന്നതിനിടെ തണുപ്പ് സഹിക്കാനാകാതെ വിറങ്ങലിച്ച് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് എമിലി ​സോളോ യാത്ര തുടങ്ങിയത്. ഫ്രൻകോണിയ റിഡ്ജിലെ കൊടുമുടികൾ കീഴടക്കാനായിരുന്നു എമിലി ഞായറാഴ്ച തനിച്ച് യാത്രപുറപ്പെട്ടതെന്ന് സുഹൃത്തും സഹ പർവതാരോഹകനുമായ ബ്രെയിൻ ഗാർവെ പറഞ്ഞു. പിന്നീട് അവരുമായി ബന്ധപ്പെടാനായില്ല. മൂന്ന് ദിവസം തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ന്യൂ ഹാംഷെയറിലെ മൗണ്ട് ലഫയെറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പർവ്വതത്തിന്റെ മൂന്ന് കൊടുമുടികൾ കീഴടക്കിയ അവർക്ക് തിരിച്ചു വരവിൽ വഴി തെറ്റിപ്പോവുകയായിരുന്നു. കാറ്റും മഞ്ഞു വീഴ്ചയും ശക്തമായതിനാൽ വഴികൾ തിരിച്ചറിയാനാകാതെ കുടുങ്ങിപ്പോയി. 2021ൽ പർവ്വതാരോഹണ പരിശീലനത്തിനിടെയും എമിലിക്ക് ഇതേ തരത്തിൽ വഴിതെറ്റിയിരുന്നു. എന്നാൽ അന്ന് മഞ്ഞിൽ ഉറച്ചുപോകും മുമ്പ് എമിലിയെ കണ്ടെത്താൻ സെൽഫോണാണ് സഹായിച്ചത്. എന്നാൽ ഇത്തവണ അതിന് സാധിച്ചില്ലെന്നും ഗാർവെ കൂട്ടിച്ചേർത്തു.

രക്ഷാ പ്രവർത്തകർക്ക് അതിശക്തമായ കാറ്റിനെയും എല്ലു നുറുങ്ങുന്ന തണുപ്പിനെയും നേരിട്ടുവേണമായിരുന്നു രക്ഷാപ്രവർത്തനം തുടരാനെന്ന് ന്യൂ ഹംഷെയർ ഫിഷ് ആന്റ് ഗേയിം ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags:    
News Summary - Missing US Teen Hiker, Who Successfully Scaled 48 Peaks, Found Dead On Mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.