ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന്; ഓങ്സാൻ സൂചിക്ക് മൂന്നു വർഷം തടവ്

ബാങ്കോക്: മ്യാന്മറിലെ സൈനിക അട്ടിമറിയിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട നേതാവ് ഓങ്സാൻ സൂചിക്ക് കോടതി മൂന്നു വർഷംകൂടി തടവുശിക്ഷ വിധിച്ചു.

ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് നടപടി. ആസ്‌ട്രേലിയൻ സാമ്പത്തിക വിദഗ്ധൻ സീൻ ടർണലിനെയും മൂന്നു വർഷം തടവിന് ശിക്ഷിച്ചു. സൂചിയുടെ മന്ത്രിസഭയിലെ മൂന്ന് അംഗങ്ങളും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഓരോരുത്തർക്കും മൂന്നു വർഷം തടവ് വിധിച്ചു.

ടർണൽ സൂചിയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനിടെ തങ്ങളുടെ പൗരനെ എത്രയും പെട്ടെന്ന് മോചിപ്പിച്ച് തിരിച്ചയക്കണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടു. 77കാരിയായ സൂചിക്ക് വിവിധ കേസുകളിലായി കോടതി നേരത്തേ 23 വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

Tags:    
News Summary - Myanmar's Aung San Suu Kyi gets 3 years' jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.