ആദിസ് അബാബ: എത്യോപ്യയിലെ 2000 ജൂത വംശജരെ ഉടൻ ഇസ്രായേലിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായുളള ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എത്യോപ്യയിലെ ജൂതർ ഇസ്രായേലിനെ മാതൃ രാജ്യം ആയാണ് കാണുന്നതെന്നും അവരെ കൊണ്ടുവരുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ആദിസ് അബാബയിലും ഗോണ്ടറിലുമായി 13000 ജൂതർ ഏറെ പ്രയാസകരമായാണ് കഴിയുന്നത്. അവർക്ക് എത്രയും വേഗം ഇസ്രായേലിലെത്താനുള്ള അവസരമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.