ബ്രിട്ടീഷ് കൊട്ടാരത്തിൽ നേരിട്ടത് വംശീയാധിക്ഷേപം- എൻഗോസി ഫുലാനി

ലണ്ടൻ: ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിങ്ഹാം പാലസിൽ താൻ നേരിട്ടത് വംശീയാധിക്ഷേപമാണെന്ന് കറുത്ത സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയുടെ മേധാവിയായ എൻഗോസി ഫുലാനി.

രാജകൊട്ടാരത്തിലെ സുപ്രധാന വ്യക്തിയും വില്യം രാജകുമാരന്റെ തലതൊട്ടമ്മയുമായ സൂസൻ ഹസിയിൽ നിന്നാണ് എൻഗോസി ഫുലാനി വംശീയാധിക്ഷേപം നേരിട്ടത്. ക്ഷണം സ്വീകരിച്ച് എത്തിയ താൻ സൂസൻ ഹസിയുടെ നിരന്തര 'ചോദ്യം ചെയ്യൽ' നേരിട്ടതായി എൻഗോസി ഫുലാനി പറഞ്ഞു.

അടുത്തിടെ വിടപറഞ്ഞ എലിസബത്ത് രാജ്ഞിയുടെ അടുപ്പക്കാരി കൂടിയായ 83കാരി സൂസൻ ഹസി സംഭവത്തെ തുടർന്ന് രാജിവെച്ചിട്ടുണ്ട്. 

Tags:    
News Summary - Ngozi Fulani: Lady Susan Hussey's race comments were abuse, says charity boss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.