പ്യോങ്യാങ്: ദക്ഷിണകൊറിയയുമായുള്ള റോഡ്, റെയിൽവേ ശൃംഖല ഭാഗിഗമായി തകർത്ത് ഉത്തരകൊറിയ. ശത്രുരാജ്യവുമായി ബന്ധം വേണ്ടെന്ന നിലപാടിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ നടപടി. 60 മീറ്റർ നീളമുള്ള റോഡും റെയിൽ ശൃംഖലയുമാണ് കൊറിയൻ പീപ്പിൾസ് ആർമി തകർത്തത്. കൊറിയൻ അതിർത്തിയിലെ ഈസ്റ്റ്-വെസ്റ്റ് സെക്ഷനുകളിലാണ് റോഡ് റെയിൽ ശൃംഖല തകർത്തതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയയുടെ ഭരണഘടന അനുസരിച്ച് എടുത്ത അനിവാര്യവും നിയമാനുസൃതവുമായ നടപടിയാണിതെന്നും കൊറിയൻ വാർത്ത ഏജൻസി പറഞ്ഞു. ശത്രുസൈന്യങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ആവശ്യമായി വരുമെന്നും വാർത്ത ഏജൻസി വ്യക്തമാക്കി.
അതിർത്തിയിൽ തുടർന്നും ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതിരോധമന്ത്രാലയം വക്താവ് അറിയിച്ചു. നേരത്തെ ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലി യോഗം ചേർന്ന് ഉത്തരകൊറിയയെ ശത്രുരാജ്യമായി അംഗീകരിച്ച് ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു.
ദക്ഷിണകൊറിയയുമായുള്ള യോജിപ്പ് ഇനി സാധ്യമല്ല. അതുകൊണ്ട് ഉത്തരകൊറിയയെ ശത്രുരാജ്യമായി കണ്ട് നടപടികൾ സ്വീകരിക്കുകയാണെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. ഉത്തരകൊറിയ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, അത് ഒഴിവാക്കാനുള്ള ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും കിം ജോങ് ഉൻ പറഞ്ഞിരുന്നു. ഉത്തരകൊറിയ റോഡ്, റെയിൽ ശൃംഖലകൾ തകർത്ത വിവരം ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവിയും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.