സിയോൾ: ഉത്തരകൊറിയ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകൾ ഞായറാഴ്ച വിക്ഷേപിച്ചതായി ദക്ഷിണകൊറിയ. ഉത്തര കൊറിയയുടെ പുതിയ ആണവ-സായുധ പരീക്ഷണങ്ങൾ മേഖലയിൽ സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നതായി ദക്ഷിണകൊറിയ അഭിപ്രായപ്പെട്ടു.
ഈ വർഷം മാത്രം ഉത്തരകൊറിയ നിരോധിത ആയുധങ്ങളുടെ ഒരു നിര തന്നെ വിക്ഷേപിച്ചിട്ടുണ്ടെന്നും ദക്ഷിണകൊറിയ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കപ്പെടുന്ന ഈ റോക്കറ്റുകളെ ഉത്തരകൊറിയയുടെ പുതിയ ഐ.സി.ബി.എം സംവിധാനങ്ങളായാണ് ദക്ഷിണകൊറിയയും അമേരിക്കയും വിശേഷിപ്പിക്കുന്നത്. 3,500 മൈലിലധികം (5,600 കി.മീ) ദൂരപരിധിയുള്ള ഭൂതല ആണവ-സായുധ ബാലിസ്റ്റിക് മിസൈലുകളാണ് ഐ.സി.ബി.എം.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിലെ തെക്കന്‍ ഭാഗത്ത് നിന്ന് ഇന്ന് രാവിലെ 7:20 മുതൽ ഒരു മണിക്കൂറ് വരെ പടിഞ്ഞാറൻ ഭാഗത്തുള്ള ജലാശയങ്ങളിലേക്ക് നാല് വിക്ഷേപണങ്ങൾ നടത്തിയതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവവികാസങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരുകയും തുടർന്നുള്ള കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ പ്രതിരോധ സൈന്യത്തെ വിന്യസിക്കികയും ചെയ്തിട്ടുണ്ട്. വിക്ഷേപണങ്ങളുടെ ഉദ്ദേശ്യം വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകൾ പ്രയോഗിക്കുന്നത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരിക്കാം ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.