മാലിന്യ ബലൂൺ വിക്ഷേപിച്ച് ഉത്തരകൊറിയ; വീണത് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ

പ്യോങ്യാങ്: ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂൺ വിക്ഷേപിച്ച് ഉത്തരകൊറിയ. ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇക്കുറി മാലിന്യ ബലൂൺ ചെന്ന് വീണത്. മാസങ്ങൾക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഉണ്ടാവുന്നത്.

മാലിന്യ ബലൂൺ വീണ വിവരം ദക്ഷിണകൊറിയൻ പ്രസിഡൻഷ്യൽ ​സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൊറിയൻ അതിർത്തിയിൽ നിന്നാണ് ബലൂൺ വന്നത്. സിയോളിലെ യോങ്സാൻ ജില്ലയിലാണ് സംഭവമുണ്ടായത്. അപകടകരമായ വസ്തുക്കളൊന്നും ബലൂണിൽ ഉണ്ടായിരുന്നില്ലെന്നും മാലിന്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് യൂൺ സുക് യോളിനും ഭാര്യക്കുമെതിരായ ലീഫ്ലെറ്റുകളും ബലൂണിൽ ഉണ്ടായിരുന്നു. നേരത്തെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണകൊറിയയിൽ നിന്നും വന്ന മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയിലേക്ക് മാലിന്യ ബലൂണുകൾ എത്തിയത്.

ഈ മാസം മൂന്ന് തവണ പ്യോങ്‌യാങ്ങിൽ പ്രചാരണ ലഘുലേഖകൾ ഡ്രോണുകൾ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന‌ു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകൾ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - North Korean balloon dumps rubbish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.