വാഷിംങ്ടൺ: യുക്രെയ്‌നിനെതിരായ ആക്രമണം ശക്തമാക്കുന്നതിന് സിറിയൻ പോരാളികളെ റഷ്യ റിക്രൂട്ട് ചെയ്യുന്നതായി വാൾ സ്ട്രീറ്റ് ജേണൽ ഉദ്ധരിച്ച് യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു.
യുക്രെയ്നിൽ റഷ്യൻ അധിനിവേശമാരംഭിച്ചതിന് തൊട്ടു പിന്നാലെ കിയവ് പിടിച്ചെടുക്കാനായി സിറിയയിൽ നിന്നുള്ള പോരാളികളെ റഷ്യ റിക്രൂട്ട് ചെയ്തതായി നാല് യു.എസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
2015-ലെ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്‍റ് ബാഷർ അൽ അസദിന് പിന്തുണ പ്രഖ്യാപിച്ച് റഷ്യ യുദ്ധത്തിന്‍റെ ഭാഗമായിരുന്നു.
സിറിയൻ പോരാളികൾ യുദ്ധത്തിന്‍റെ ഭാഗമാകാൻ തയ്യാറായി ഇപ്പോഴും റഷ്യയിൽ തുടരുന്നതായും എത്ര പേരെ റിക്രൂട്ട് ചെയ്തു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമാവാത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടുന്നില്ലെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനോടകം തന്നെ നിരവധി വിദേശ പോരാളികൾ റഷ്യക്കും യുക്രെയ്നും വേണ്ടി യുദ്ധത്തിൽ അണിനിരന്നിട്ടുണ്ട്. 20,000ത്തോളം വിദേശ സന്നദ്ധപ്രവർത്തകർ യുക്രെയ്ൻ സേനയിൽ ചേരുന്നതിനായി രാജ്യത്തേക്ക് യാത്ര തിരിച്ചതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.