ബർലിൻ: ഒമിക്രോൺ സംബന്ധിച്ച് ആശങ്ക നിലനിൽക്കെ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ. ആകെയുള്ളതിൽ 10 ശതമാനം സർവീസുകളാണ് റദ്ദാക്കുക.
ജനുവരി മുതൽ ഫെബ്രുവരി വരെ ബുക്കിങ്ങിൽ വൻതോതിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. പലരും ബുക്കിങ് റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ 10 ശതമാനം ബുക്കിങ്ങുകൾ റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാന്നെ് കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സർവീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് ലുഫ്താൻസ കണക്കാക്കുന്നത്.
ലുഫ്താൻസയുടെ പ്രധാന സർവീസ് കേന്ദ്രങ്ങളായ ജർമ്മനി, ആസ്ട്രിയ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നതാണ് ആശങ്കക്ക് കാരണം. കോവിഡിന് മുമ്പ് നടത്തിയിരുന്ന സർവീസുകളുടെ 60 ശതമാനം മാത്രമാണ് ലുഫ്താൻസ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നത്.
കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തയതോടെ യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ജർമ്മനി വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.