ബുദ്ധപൂർണിമക്ക് മോദി നേപ്പാളിൽ; ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ചർച്ചകളും

ഗുവാഹത്തി: ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ചർച്ചക്കായി ബുദ്ധപൂർണിമക്ക് മോദി ലുംബിനിയിലെത്തും. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.

ചർച്ചയിൽ ഇരുരാജ്യങ്ങളും അഞ്ച് ധാരണാപത്രങ്ങൾ ഒപ്പുവക്കും. നരേന്ദ്ര മോദി അന്താരാഷ്ട്ര ബുദ്ധപൈതൃക കേന്ദ്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിലും മറ്റ് പ്രധാന പരിപാടികളിലും പങ്കെടുക്കും. ബുദ്ധൻ നിർവാണം പ്രാപിച്ചു എന്ന് പറയപ്പെടുന്ന കുശിനഗറിൽ നിന്നാണ് മോദി ലുംബിനിയിലേക്ക് യാത്ര ചെയ്യുക.

2014ൽ സാർക്ക് സമ്മേളനത്തിനുൾപ്പടെ രണ്ട് തവണ പ്രധാനമന്ത്രി നേപ്പാൾ സന്ദർശിച്ചിരുന്നു. നേപ്പാളിലെ അശോക സ്തൂപവും മായാദേവി ക്ഷേത്രവും മോദി സന്ദർശിക്കും. കഴിഞ്ഞ മാസം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബെ ഇന്ത്യ സന്ദർശിച്ചിരുന്നു.

കെ. പി ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിരുന്ന വിള്ളൽ മാറാൻ സന്ദർശനം വഴിയൊരുക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - On Buddha Purnima, PM To Visit Nepal As Both Neighbours Look To Improve Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.