ജറൂസലം: ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ഫലസ്തീൻ പൗരൻമാരുടെ ഉള്ളടക്കം വ്യാപകമായി നീക്കം ചെയ്യുന്നതായി പരാതി.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതിൽ കൂടുതലും. ഫേസ്ബുക്കിെൻറ നിയമവിരുദ്ധ സെൻസർഷിപ്പിനെ കുറിച്ച് ഇക്കഴിഞ്ഞ മേയിലും ഫലസ്തീൻ പൗരൻമാർ പരാതിപ്പെട്ടിരുന്നു.
ഇസ്രായേലിെൻറ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ നിഷ്പക്ഷത വേണമെന്ന് യു.എസ് ആസ്ഥാനമായുള്ള നിരീക്ഷണസമിതി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.